കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും
കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പരിശോധന നടത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനെ മറ്റു തരത്തില്‍ വ്യഖ്യാനിക്കേണ്ടതില്ലെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനു മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുപദിഷ്ടമായ ഒരു പ്രചരണം നടക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആ കുപ്രചാരകരുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഭാഗഭാക്കാകുന്നതാണ് കാണുന്നത്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച് 11-ന് പറഞ്ഞ കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. - എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാക്കുകള്‍ മുഖ്യമന്ത്രി ഉദ്ധരിച്ചു. ഇതായിരുന്നു മുരളീധരന്റെ അന്നത്തെ നിലപാടെന്നും ഇപ്പോള്‍ അതില്‍നിന്ന് മാറുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. രോഗമുള്ളവരെയും നാട്ടിലേക്ക് എത്തിക്കാന്‍ തടസമില്ലെന്ന നിലപാടാണ് കേരളം എടുത്തിട്ടുള്ളത്. പക്ഷെ രോഗമുള്ളവര്‍ മാത്രമായി വരണം. രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ചായാല്‍ രോഗമില്ലാത്തവരിലേക്ക് വ്യാപിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.